Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Criticizes

രാ​ഹു​ൽ ഗാ​ന്ധി​ക്ക് പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ ധാ​ര​ണ പോ​ലു​മി​ല്ല: മു​ഖ്യ​മ​ന്ത്രി

കൊ​ച്ചി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ ക​ട​ന്നാ​ക്ര​മി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ദ്ദേ​ഹം ഒ​രു അ​ഖി​ലേ​ന്ത്യ നേ​താ​വാ​ണെ​ന്നും പ​ക്ഷേ ഒ​രു പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ ധാ​ര​ണ പോ​ലു​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ ബി​ജെ​പി​യും സി​പി​എ​മ്മും ത​മ്മി​ൽ ഡീ​ലു​ണ്ടെ​ന്ന് രാ​ഹു​ൽ ആ​രോ​പി​ച്ചി​രു​ന്നു.

ഇ​തി​നു മ​റു​പ​ടി​യാ​യി​ട്ടാ​ണ് മു​ഖ്യ​മ​ന്ത്രി രം​ഗ​ത്തെ​ത്തി​യ​ത്. രാ​ഹു​ൽ ക​ണ്ടാ​ലും കൊ​ണ്ടാ​ലും പ​ഠി​ക്കി​ല്ല. ഒ​രു ആ​രോ​പ​ണ​വും നേ​രെ ചൊ​വ്വെ മ​ന​സി​ലാ​ക്കി​ല്ല. അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ് ആ​വ​ശ്യ​പ്പെ​ട്ട​ത് രാ​ഹു​ൽ ഗാ​ന്ധി​യാ​ണ്. പി​ന്നെ എ​ന്തു​ണ്ടാ​യി. അ​ദ്ദേ​ഹം കു​റ്റ​വി​മു​ക്ത​നാ​യി.

എ​എ​പി​ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ് കോ​ൺ​ഗ്ര​സ് സ്വീ​ക​രി​ച്ച​ത്. ഇ​ത് ബി​ജെ​പി​യെ സ​ഹാ​യി​ച്ചു. ഡ​ൽ​ഹി​യി​ൽ കോ​ൺ​ഗ്ര​സ് ബി​ജെ​പി​യു​ടെ ബി ​ടീ​മാ​ണ്. ബി​ജെ​പി​ക്കെ​തി​രെ സി​പി​എം എ​ന്നും അ​തി​ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും പി​ണ​റാ​യി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്ത് ന​ല്ല രീ​തി​യി​ലു​ള്ള വി​ക​സ​ന​മാ​ണ് ന​ട​പ്പാ​ക്കി​യ​ത്.

ഒ​ട്ടേ​റെ ദു​ര​ന്ത​ങ്ങ​ൾ നേ​രി​ട്ടു. പ്ര​ള​യ​വും ഓ​ഖി​യും നി​പ്പ​യും ഉ​യ​ർ​ത്തി​യ വെ​ല്ലു​വി​ളി​ക​ൾ അ​തി​ജീ​വി​ച്ചാ​ണു നാ​ട് മു​ന്നോ​ട്ടു​പോ​യ​ത്. ഈ ​വി​ക​സ​നം തു​ട​ര​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ച്ച​തി​ന്‍റെ ഫ​ല​മാ​യാ​ണ് ച​രി​ത്രം തി​രു​ത്തി എ​ൽ​ഡി​എ​ഫി​ന് തു​ട​ർ​ഭ​ര​ണം ല​ഭി​ച്ച​ത്. ഇ​നി​യും തു​ട​ർ ഭ​ര​ണം ല​ഭി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

National

രാ​ഹു​ൽ മാ​റി​നി​ൽ​ക്ക​ണം; മ​മ​ത ബാ​ന​ർ​ജി ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ മു​ഖ​മാ​ക​ണം: മ​ണി​ശ​ങ്ക​ർ അ​യ്യ​ർ

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​യെ​യും കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ​യും വി​മ​ർ​ശി​ച്ച് മു​തി​ർ​ന്ന നേ​താ​വ് മ​ണി​ശ​ങ്ക​ർ അ​യ്യ​ർ. ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​സ്ഥാ​ന​ത്ത് നി​ന്ന് രാ​ഹു​ൽ ഗാ​ന്ധി മാ​റി​നി​ൽ​ക്ക​ണം. മ​മ​ത ബാ​ന​ർ​ജി സ​ഖ്യ​ത്തി​ന്‍റെ മു​ഖ​മാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മ​മ​ത, സ്റ്റാ​ലി​ൻ തു​ട​ങ്ങി​യ പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ ഇ​ന്ത്യാ സ​ഖ്യ​ത്തി​ന് ഗു​ണം ചെ​യ്യും. മ​മ​ത ബാ​ന​ർ​ജി ഇ​ല്ലാ​ത്ത ഇ​ന്ത്യാ സ​ഖ്യ​ത്തി​ന് പ്ര​സ​ക്തി​യി​ല്ലെ​ന്നും പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത് വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഗു​ണം ചെ​യ്യു​മെ​ന്നും മ​ണി​ശ​ങ്ക​ർ അ​യ്യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ കേ​ര​ള​ത്തി​ൽ പി​ണ​റാ​യി സ​ർ​ക്കാ​ർ തു​ട​രു​മെ​ന്ന് അ​യ്യ​ർ പ​റ​ഞ്ഞ​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. ഇ​തി​നെ​തി​രെ എഐ​സി​സി നേ​താ​ക്ക​ള​ട​ക്കം രം​ഗ​ത്തു​വ​ന്നി​രു​ന്നു.

Kerala

ചി​കി​ത്സ വേ​ണ്ട​ത് സി​സ്റ്റ​ത്തി​ന്; വീ​ണാ ജോ​ർ​ജി​നെ വെ​ല്ലു​വി​ളി​ച്ച് കെ​ജി​എം​സി​ടി​എ

തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സാ പി​ഴ​വി​ൽ ഡോ. ​ഷാ​ഹി​ദ​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​ൽ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന കെ​ജി​എം​സി​ടി​എ. ചി​കി​ത്സ വേ​ണ്ട​ത് സി​സ്റ്റ​ത്തി​നാ​ണെ​ന്നും ഒ​റ്റ​മൂ​ലി കൊ​ണ്ട് പ​രി​ഹാ​രം കാ​ണാ​നാ​വി​ല്ലെ​ന്നും സം​ഘ​ട​ന പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കും മു​ൻ​പു​ള്ള സ​സ്പെ​ൻ​ഷ​ൻ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. സി​സ്റ്റം ഇ​ങ്ങ​നെ എ​ങ്കി​ൽ ഇ​നി​യും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടും. ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലെ​ന്ന് പ​ത്ത് വ​ർ​ഷ​മാ​യി പ​റ​യു​ന്നു. ആ​ശു​പ​ത്രി​ക​ൾ ജോ​ലി ചെ​യ്യു​ന്ന​ത് മ​ന്ത്രി​യ​ല്ല. ഡോ​ക്ട​ർ​മാ​രാ​ണ്. ആ​ശു​പ​ത്രി​ക​ളി​ലെ കു​റ​വ് അ​റി​യു​ന്ന​ത് ഞ​ങ്ങ​ൾ​ക്കാ​ണെ​ന്നും എ​ല്ലാ സൗ​ക​ര്യ​വും ഉ​ണ്ടെ​ന്നാ​ണോ ക​രു​തു​ന്ന​തെ​ന്നും ഇ​വ​ർ ചോ​ദി​ച്ചു.

ആ​രോ​ഗ്യ മ​ന്ത്രി സം​വാ​ദ​ത്തി​ന് ത​യാ​റാ​ണോ​യെ​ന്നും ഡോ​ക്ട​ർ​മാ​ർ ചോ​ദി​ച്ചു. ഒ​രി​ക്ക​ൽ പോ​ലും കു​റ​വു​ക​ൾ പ​രി​ഹ​രി​ക്കാ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞി​ട്ടി​ല്ല. പ​രി​മി​തി​ക​ൾ സ​ഹി​ച്ച് ഇ​നി ജോ​ലി ചെ​യ്യാ​നി​ല്ലെ​ന്നും ഡോ​ക്ട​ർ​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. സി​സ്റ്റ​ത്തി​ന്‍റെ പ​രാ​ജ​യം ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കേ​ണ്ട​ത് ത​ല​പ്പ​ത്ത് ഇ​രി​ക്കു​ന്ന​വ​രാ​ണെ​ന്നും ഡോ​ക്ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി.

Kerala

വി.​എ​സ്. അ​നി​ൽ​കു​മാ​റി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ റീ​ത്ത്; വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി രാ​ജ​ൻ

തൃ​ശൂ​ർ: എ​ഴു​ത്തു​കാ​ര​നും ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സ്റ്റു​ഡ​ന്‍റ് സ​ർ​വീ​സ​സ് മു​ൻ ഡീ​നു​മാ​യ വി.​എ​സ്. അ​നി​ൽ​കു​മാ​റി​ന്‍റെ ക​ണ്ണ​പു​ര​ത്തെ വീ​ടി​ന് മു​ന്നി​ൽ അ​ജ്ഞാ​ത​ർ റീ​ത്ത് വ​ച്ച സം​ഭ​വ​ത്തി​ൽ വി​മ​ർ​ശ​ന​വു​മാ​യി മ​ന്ത്രി കെ. ​രാ​ജ​ൻ. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ആ​ർ​ക്കും ഗു​ണം ചെ​യ്യി​ല്ലെ​ന്നും വി​മ​ർ​ശ​ന​ങ്ങ​ളെ പോ​സി​റ്റീ​വാ​യി കാ​ണു​ക​യാ​ണ് ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ വേ​ണ്ട​തെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഈ ​സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ബോ​ധ​പൂ​ർ​വ​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ല. ആ​രെ​ങ്കി​ലും പ്ലാ​ൻ ചെ​യ്ത് ത​യാ​റാ​ക്കി​യ ഒ​ന്നാ​യി ഇ​തി​നെ കാ​ണേ​ണ്ട​തി​ല്ല. പ്രാ​ദേ​ശി​ക​മാ​യ എ​ന്തെ​ങ്കി​ലും വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ അ​ത് അ​വി​ടെ​ത്ത​ന്നെ തീ​രേ​ണ്ട​താ​ണ്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ പ​ർ​വ​തീ​ക​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ആ​രു​ടെ​യെ​ങ്കി​ലും പ്ര​ത്യേ​ക നി​ല​പാ​ടോ ഇ​ട​പെ​ട​ലോ ഇ​തി​ലു​ണ്ടെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ല. എ​തി​ര​ഭി​പ്രാ​യ​ങ്ങ​ളോ​ട് മു​ഖം ചു​ളി​ക്കു​ന്ന​തോ ധി​ക്കാ​ര​പ​ര​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്ന​തോ ശ​രി​യ​ല്ലെ​ന്നും മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.

ആ​റ​ന്മു​ള ഇ​ല​ക്ട്രോ​ണി​ക് സി​റ്റി പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള പി​ന്മാ​റ്റ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. ഭൂ​മി സം​ബ​ന്ധി​ച്ച ചി​ല സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണ​മാ​ണ് പ​ദ്ധ​തി​യി​ൽ എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്ന​ത്. അ​ക്കാ​ര്യ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും മാ​റ്റ​മി​ല്ലെ​ന്നും സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

വെ​ള്ളാ​പ്പ​ള്ളി പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല: പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി

മ​ല​പ്പു​റം: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​യു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മു​തി​ർ​ന്ന സി​പി​എം നേ​താ​വ് പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി. മ​ല​പ്പു​റ​ത്ത് എ​സ്എ​ന്‍​ഡി​പി​യ്ക്ക് കോ​ള​ജു​ക​ള്‍ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന വാ​ദം തെ​റ്റാ​ണ്.

മു​സ്‌​ലിം​ലീ​ഗി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞാ​ൽ എ​ങ്ങ​നെ​യാ​ണ് അ​ത് ഇ​സ്‌​ലാ​മി‌​നും മ​ല​പ്പു​റ​ത്തി​നും എ​തി​രാ​കു​ന്ന​ത്. എ.​കെ.​ബാ​ല​ന്‍റെ​യും സ​ജി ചെ​റി​യാ​ന്‍റെ​യും പ​രാ​മ​ർ​ശ​ത്തെ​യും അ​ദ്ദേ​ഹം ത​ള്ളി. ഇ​രു​വ​രും പ​റ​ഞ്ഞ​ത് പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​തി​ൽ വ​സ്തു​ത​യി​ല്ലെ​ന്നും മു​തി​ർ​ന്ന സി​പി​എം നേ​താ​വ് പ​റ​ഞ്ഞു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​സ്‌​ലിം ലീ​ഗ് നേ​ട്ട​മു​ണ്ടാ​ക്കി​യ​ത് പ​ണം ന​ല്‍​കി​യാ​ണ്. ല​ക്ഷ​ങ്ങ​ള്‍ കൊ​ടു​ത്താ​ണ് ലീ​ഗ് വോ​ട്ടു വാ​ങ്ങി​യ​തെ​ന്നും പാ​ലോ​ളി മു​ഹ​മ്മ​ദു കു​ട്ടി ആ​രോ​പി​ച്ചു.

 

 

Kerala

വി.​ഡി.​സ​തീ​ശ​ന് വ​ട്ട്, ഊ​ള​മ്പാ​റ​ക്ക് അ​യ​ക്ക​ണം: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

കൊ​ച്ചി: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ഈ​ഴ​വ​നാ​യ ത​ന്നെ മു​ഖ്യ​മ​ന്ത്രി കാ​റി​ൽ ക​യ​റ്റി​യ​ത് സ​തീ​ശ​ന് ഇ​ഷ്ട​മാ​യി​ല്ല. വി.​ഡി.​സ​തീ​ശ​ന് മു​സ്‌​ലിം ലീ​ഗി​ന്‍റെ സ്വ​ര​മാ​ണ് ഇ​പ്പോ​ൾ.

വി.​ഡി.​സ​തീ​ശ​ന് വ​ട്ടാ​ണ്. ഊ​ള​മ്പാ​റ​യ്ക്ക് അ​യ​ക്ക​ണ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​തീ​ശ​ൻ ഈ​ഴ​വ വി​രോ​ധി​യാ​ണ്. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​ന് വേ​ണ്ടി​യു​ള്ള അ​ട​വ് ന​യ​മാ​ണ് സ​തീ​ശ​ൻ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി കു​റ്റ​പ്പെ​ടു​ത്തി.

വ​ർ​ഗീ​യ​വാ​ദി​ക​ൾ​ക്ക് കു​ട​പി​ടി​ച്ച് അ​വ​രു​ടെ ത​ണ​ലി​ൽ നി​ൽ​ക്കു​ന്ന സ​തീ​ശ​ൻ രാ​ഷ്ട്രീ​യ മ​ര്യാ​ദ കാ​ണി​ക്ക​ണം. സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യാ​കു​മോ​യെ​ന്ന് കാ​ത്തി​രു​ന്ന് കാ​ണാം. കേ​ര​ള​ത്തി​ലെ സാ​മൂ​ഹി​ക - രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ളി​ൽ പു​തി​യ മാ​റ്റ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് നാ​യാ​ടി മു​ത​ൽ ന​സ്രാ​ണി വ​രെ ഒ​ന്നി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക്രൈ​സ്ത​വ​രെ ഒ​പ്പം നി​ർ​ത്താ​നു​ള്ള ബി​ജെ​പി​യു​ടെ ശ്ര​മ​ങ്ങ​ൾ ഇ​തു​വ​രെ വി​ജ​യി​ച്ചി​ട്ടി​ല്ല. പി.​സി.​തോ​മ​സ്, അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​നം എ​ന്നി​വ​രെ മ​ന്ത്രി​മാ​രാ​ക്കി​യി​ട്ടും അ​നി​ൽ ആ​ന്‍റ​ണി​യെ കൂ​ടെ​യു​ണ്ടാ​യി​ട്ടും ബി​ജെ​പി​ക്ക് എ​ന്ത് ഫ​ല​മാ​ണ് ല​ഭി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

എ​ൻ​എ​സ്എ​സ് നേ​തൃ​ത്വ​വു​മാ​യി മു​മ്പു​ണ്ടാ​യി​രു​ന്ന അ​ക​ൽ​ച്ച ഇ​പ്പോ​ഴില്ല. ജി.സു​കു​മാ​ര​ൻ നാ​യ​ർ​ക്ക് അ​സു​ഖ​മാ​യി​രു​ന്ന​പ്പോ​ൾ താ​ൻ അ​ദ്ദേ​ഹ​ത്തെ വി​ളി​ച്ച് ക്ഷേ​മാ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു​. പ​ഴ​യ രീ​തി​യി​ലു​ള്ള അ​ക​ൽ​ച്ച ഇ​പ്പോ​ൾ ഇ​രു വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ലും നി​ല​നി​ൽ​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൻ​എ​സ്എ​സും എ​സ്എ​ൻ​ഡി​പി​യും ഒ​ന്നി​ച്ചു​നി​ൽ​ക്ക​ണ​മെ​ന്നും അ​തി​നാ​യി പെ​രു​ന്ന​യി​ലേ​ക്ക് വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ൻ​എ​സ്എ​സി​നെ​യും എ​സ്എ​ൻ​ഡി​പി​യെ​യും ത​മ്മി​ൽ ത​ല്ലി​ച്ച​ത് യു​ഡി​എ​ഫ് ആ​ണെ​ന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

Kerala

വെ​ള്ളാ​പ്പ​ള്ളി ഇ​രി​ക്കു​ന്ന ക​സേ​ര​യു​ടെ മ​ഹ​ത്വം മ​ന​സി​ലാ​ക്ക​ണം: മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ്കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ വി​മ​ർ​ശി​ച്ച് മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ്‌​കു​മാ​ർ. ജാ​തി ചോ​ദി​ക്കു​ക​യും പ​റ​യു​ക​യും ചെ​യ്യ​രു​തെ​ന്ന് പ​റ​ഞ്ഞ ഗു​രു ഇ​രു​ന്ന ക​സേ​ര​യി​ലാ​ണ് വെ​ള്ളാ​പ്പ​ള്ളി ഇ​രി​ക്കു​ന്ന​ത്.

ആ ​ക​സേ​ര​യു​ടെ മ​ഹ​ത്വം മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ഗ​ണേ​ഷ്‌​കു​മാ​ർ പ​റ​ഞ്ഞു. ലോ​ക​ത്ത് ആ​രെ​യും തി​രു​ത്താ​നാ​കി​ല്ല. സ്വ​യം തി​രി​ച്ച​റി​യു​ക എ​ന്ന​താ​ണ് പ്ര​ധാ​നം. അ​വ​ന​വ​നാ​ണ് വ​ക​തി​രി​വ് കാ​ണി​ക്കേ​ണ്ട​ത്.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ തീ​വ്ര​വാ​ദി​യെ​ന്ന് വെ​ള്ളാ​പ്പ​ള്ളി വി​ളി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി രം​ഗ​ത്തെ​ത്തി​യ​ത്.

 

 

 

 

 

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി; സി​പി​എ​മ്മി​നെ ത​ള്ളി സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ സി​പി​എ​മ്മി​ന്‍റെ നി​ല​പാ​ടു​ക​ളെ ത​ള്ളി സി​പി​ഐ. സി​പി​എം വ​സ്തു​ത​ക​ൾ മ​റ​ച്ച് വെ​യ്ക്കു​ക​യാ​ണ്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യി. ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​വും തി​രി​ച്ച​ടി​യാ​യി​യെ​ന്ന് സി​പി​ഐ വി​ല​യി​രു​ത്തി.

ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്ന് സി​പി​എം നേ​താ​ക്ക​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ഴാ​ണ് സി​പി​ഐ ഇ​തി​നെ എ​തി​ർ​ത്ത് രം​ഗ​ത്തെ​ത്തി​യ​ത്. പ​ത്മ​കു​മാ​റി​നെ സം​ര​ക്ഷി​ച്ച​ത് തി​രി​ച്ച​ടി​യാ​യി. സി​പി​ഐ എ​ക്സി​ക്യൂ​ട്ടീ​വി​ലാ​ണ് സി​പി​എ​മ്മി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​ത്.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്ന​പ്പോ​ൾ കോ​ൺ​ഗ്ര​സ് ന​ട​പ​ടി​യെ​ടു​ത്തു. പ​ത്മ​കു​മാ​റി​നെ​തി​രെ സി​പി​എം എ​ന്ത് ന​ട​പ​ടി​യെ​ടു​ത്തു. സി​പി​എം ന്യാ​യീ​ക​ര​ണ​ങ്ങ​ൾ നി​ര​ത്തി പ​ത്മ​കു​മാ​റി​നെ സം​ര​ക്ഷി​ച്ചെ​ന്നും സി​പി​ഐ എ​ക്സി​ക്യൂ​ട്ടീ​വി​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നു.

ഞാ​യ​റാ​ഴ്ച ചേർന്ന സി​പി​എം യോ​ഗ​ത്തി​ലും ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള​യും പ​ത്മ​കു​മാ​റി​നെ​തി​രെ ന‌​ട​പ​ടി​യെ​ടു​ക്കാ​ത്ത​തും തി​രി​ച്ച​ടി​യാ​യെ​ന്ന് വി​ല​യി​രു​ത്തി​യി​രു​ന്നു.

Movies

അ​തി​നെ അ​ങ്ങ​നെ വി​ളി​ക്കാ​ൻ ക​ഴി​യി​ല്ല; ആ​മി​ർ ഖാ​ന്‍റെ​യും ര​ൺ​വീ​റി​ന്‍റെ​യും അ​ഭി​ന​യ​ത്തെ വി​മ​ർ​ശി​ച്ച് വി​പി​ൻ ശ​ർ​മ്മ

ആ​മി​ർ ഖാ​ന്‍റെ​യും ര​ൺ​വീ​ർ സിം​ഗി​ന്‍റെ​യും അ​ഭി​ന​യ​ത്തെ വി​മ​ർ​ശി​ച്ച് ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​പി​ൻ ശ​ർ​മ.

ആ​മി​റി​നെ​യും ര​ൺ​വീ​റി​നെ​യും മെ​ത്തേ​ഡ് ആ​ക്ടേ​ഴ്സ് എ​ന്നു വി​ളി​ക്കാ​നാ​കി​ല്ലെ​ന്നും എ​ല്ലാ​വ​ർ​ക്കും ഓ​രോ രീ​തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​രെ സ​മീ​ൻ പ​ർ എ​ന്ന ചി​ത്ര​ത്തി​ലു​ടെ പ്ര​ശ​സ്ത​നാ​ണ് വി​പി​ൻ ശ​ർ​മ്മ.

ധൂം 3 ​യി​ലെ ആ​മി​റി​ന്‍റെ അ​ഭി​ന​യം മി​ക​ച്ച​താ​യി​രു​ന്നെ​ന്നും എ​ന്നാ​ൽ ല​ഗാ​ൻ എ​ന്ന സി​നി​മാ​യി​ൽ ആ​മി​ർ വ്യ​ത്യ​സ്ഥ​മാ​യി അ​ഭി​ന​യി​ച്ചു​വെ​ങ്കി​ലും അ​തി​നെ മെ​ത്തേ​ഡ് ആ​ക്ടിം​ഗ് എ​ന്ന് വി​ളി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ത്മാ​വ​ത് സി​നി​മ​യി​ൽ അ​ലാ​വു​ദ്ദീ​ൻ ഖ​ൽ​ജി​യാ​യി അ​ഭി​ന​യി​ച്ച ര​ൺ​വീ​ർ സിം​ഗ് പി​ന്നീ​ട് ആ ​ക​ഥാ​പാ​ത്ര​ത്തി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങാ​ൻ ഒ​രു​പാ​ട് സ​മ​യം എ​ടു​ത്തു എ​ന്നു പ​റ​ഞ്ഞി​രു​ന്നു. അ​തി​നെ മെ​ത്തേ​ഡ് ആ​ക്ടിം​ഗ് എ​ന്നു വി​ളി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​ത് ആ ​ക​ഥാ​പാ​ത്രം ചൊ​ലു​ത്തി​യ സ്വാ​ധീ​നം മാ​ത്ര​മാ​ണെ​ന്നും വി​പി​ൻ പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ൽ മെ​ത്തേ​ഡ് ആ​ക്ടേ​സ് ഇ​ല്ല. ഒ​രു മാ​സം​കൊ​ണ്ട് മെ​ത്തേ​ഡ് ആ​ക്ടിം​ഗ് ചെ​യ്യാ​ൻ ക​ഴി​യു​ക​യു​മി​ല്ല. പാ​ശ്ചാ​ത്ത്യ രാ​ജ്യ​ങ്ങ​ളി​ലെ അ​ഭി​നേ​താ​ക്ക​ൾ ഒ​രു മാ​സ​മെ​ടു​ത്താ​ണ് മെ​ത്തേ​ഡ് ആ​ക്ടി​ഗ് പ​ഠി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

National

കോ​ൺ​ഗ്ര​സി​ന് ദി​ശാ​ബോ​ധ​വും ന​യ​വും ഇ​ല്ലാ​താ​യി; പാ​ർ​ട്ടി​യെ വീ​ണ്ടും വെ​ട്ടി​ലാ​ക്കി ത​രൂ​ർ

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സി​നെ വീ​ണ്ടും പ്ര​തി​രോ​ധ​ത്തി​ലാ​ക്കി ശ​ശി ത​രൂ​ർ എം​പി. കോ​ൺ​ഗ്ര​സി​ന് ദി​ശാ​ബോ​ധ​വും ന​യ​വു​മി​ല്ലെ​ന്ന അ​വ​ലോ​ക​നം ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചാ​ണ് ത​രൂ​ർ വീ​ണ്ടും പാ​ർ​ട്ടി​ക്കെ​തി​രെ തി​രി​ഞ്ഞ​ത്.

കോ​ൺ​ഗ്ര​സ് വെ​റും പ്ര​തി​പ​ക്ഷ​മാ​യി മാ​റു​ന്നു​വെ​ന്ന് അ​വ​ലോ​ക​ന​ത്തി​ൽ പ​റ​യു​ന്നു. ബ​ദ​ൽ ന​യം ഇ​ല്ലാ​തെ എ​തി​ർ​പ്പ് മാ​ത്ര​മാ​യി കോ​ൺ​ഗ്ര​സ് മാ​റു​ന്നു​വെ​ന്ന നി​രീ​ക്ഷ​ണ​വും വി​മ​ർ​ശ​ന​ത്തി​ലു​ണ്ട്. ത​രൂ​രി​നെ കോ​ൺ​ഗ്ര​സ് ഒ​തു​ക്കു​ന്നുവെന്നും അ​വ​ലോ​ക​ന​ത്തി​ൽ പ​റ​യു​ന്നു.

പാ​വ​ങ്ങ​ളു​ടെ മി​ശി​ഹ ആ​കാ​ൻ നോ​ക്കി​യ കോ​ൺ​ഗ്ര​സ് ബി​ജെ​പി​ക്കു മു​ന്നി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. നി​രീ​ക്ഷ​ണം യാ​ഥാ​ർ​ത്ഥ്യം എ​ന്നും ചി​ന്താ​പ​ര​മെ​ന്നും ത​രൂ​ർ വി​ല​യി​രു​ത്തു​ന്നു. ത​രൂ​ർ മ​ൻ​മോ​ഹ​ൻ​സിം​ഗ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​ടെ വി​ചാ​ര​ധാ​ര​യു​ടെ പ്ര​തീ​ക​മെ​ന്നും അ​വ​ലോ​ക​ന​ത്തി​ൽ പ​റ​യു​ന്നു​ണ്ട്.

എ​ന്നാ​ൽ ഇ​തി​നെ​ക്കു​റി​ച്ച് കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ വി​ജ​യി​ച്ച ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രെ ത​രൂ​ർ അ​ഭി​ന​ന്ദി​ച്ച​ത് വി​വാ​ദ​മാ​യി​രു​ന്നു.

 

Latest News

Corehub Up